KeralaLatest NewsNews

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് നിയമ സഹായം നൽകുമെന്നറിയിച്ച് സിപിഎം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് നിയമ സഹായം നൽകാനൊരുങ്ങി സിപിഎം. കോഴിക്കോട് പന്നിയങ്കര ലോക്കൽ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി പ്രാദേശിക ഘടകം നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലായ അലന് നിയമസഹായം നൽകുമെന്ന് പന്തീരാങ്കാവ് ലോക്കൽ കമ്മിറ്റി അറിയിച്ചത്.

പന്തീരാങ്കാവിൽ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പൊലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റേത് ധൃതിപിടിച്ച നടപടിയാണെന്നും ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താവുന്നത്ര വലിയ കുറ്റമല്ലെന്നുമായിരുന്നു സിപിഎം പ്രാദേശിക ഘടകത്തിന്റെ നിലപാട്.

Also read : ‘ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹം’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ലഘുലേഖയില്‍ പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്നു. എതിർക്കുന്നവരെയെല്ലാം കൊന്നു തള്ളുന്ന സംസ്ഥാന-കേന്ദ്രസർക്കാരുകൾ ഒരേ നയമാണ് പിന്തുടരുന്നതെന്നും ലഘുലേഖയിൽ ഉണ്ടെന്നു പോലീസ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button