കൊച്ചി: olx ലെ വില്‍പ്പന പരസ്യങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും. ഒരേ വാഹനത്തിന്റെ ചിത്രം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ പോസ്റ്റ് ചെയ്ത് പണം തട്ടുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇതുവരെ ഈ വാഹനത്തിന്റെ പേരില്‍ ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നത്. പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാര്‍ ഇടപെടുന്നതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read Also : ഈ സെക്കന്‍ഡ്‌ഹാന്‍ഡ് ഉത്പന്നങ്ങള്‍ ഒരിക്കലും വാങ്ങാന്‍ പാടില്ല
വാഹനം ഇഷ്ടപ്പെട്ടാല്‍ അഡ്വാന്‍സ് തുക ഓണ്‍ലൈന്‍ വഴി കൈമാറാന്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തില്‍ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ കേരള പൊലീസ് കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ശ്രദ്ധിക്കുക സൂക്ഷിക്കുക
ഒരേ വാഹനത്തിന്റെ ചിത്രം ‘വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തില്‍’ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും olx ല്‍ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിന്റെ പേരില്‍ ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നത്. പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാര്‍ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാല്‍ അഡ്വാന്‍സ് തുക ഓണ്‍ലൈന്‍ വഴി കൈമാറാന്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തില്‍ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കുക.. ഇത്തരം ഇടപാടുകളില്‍ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറുക
Post Your Comments