Latest NewsKeralaNews

ഒരേ വാഹനത്തിന്റെ പേരില്‍ വ്യത്യസ്ത പരസ്യം, ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായി; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംങ് പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്‌സില്‍ വന്ന ഒരേ മാതൃകയിലുള്ള പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരേ വാഹനത്തിന്റെ ചിത്രം ‘വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തില്‍’ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും olx ല്‍ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിന്റെ പേരില്‍ ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രദ്ധിക്കുക ? സൂക്ഷിക്കുക?

ഒരേ വാഹനത്തിൻ്റെ ചിത്രം “വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തിൽ” വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും olx ൽ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിൻ്റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നത്. പട്ടാളക്കാരൻ്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തിൽ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കുക.. ഇത്തരം ഇടപാടുകളിൽ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറുക

https://www.facebook.com/keralapolice/posts/2450414601720681

shortlink

Related Articles

Post Your Comments

Related Articles


Back to top button