KeralaLatest NewsNews

കാ​ലി​ല്‍ കെ​ട്ടി​വ​ച്ച്‌ 50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം കടത്താൻ ശ്രമം; വിമാനയാത്രക്കാരൻ പിടിയിൽ

കൊ​ണ്ടോ​ട്ടി: കാ​ലി​ല്‍ കെ​ട്ടി​വ​ച്ച്‌ ക​ട​ത്തി​യ 50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ കരിപ്പൂർ വിമാനത്താവളത്തിൽ പി​ടി​യിൽ. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷ​ഹ്ജാ​സ് എ​ന്നയാളിൽ നിന്നാണ് ക​രി​പ്പൂ​ര്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സിന്റെ പിടിയിലായത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഇ​ത്തി​ഹാ​ദ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ അ​ബൂ​ദാ​ബി​യി​ല്‍ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ ഷ​ഹ്ജാ​സി​ന്റെ ഇ​രു​കാ​ലി​ലും മു​ട്ടി​നു താ​ഴെ പ്ലാ​സ്റ്റ​റിട്ടിരുന്നു. ചോദിച്ചപ്പോൾ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു മ​രു​ന്നു വ​ച്ചു കെ​ട്ടി​യ​താ​ണെ​ന്നു പ​റ​ഞ്ഞു ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മിച്ചു. കാ​ലി​ലെ കെ​ട്ട​ഴി​ക്കാ​ന്‍ ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ടതോടെയാണ് കാലിൽ കുഴമ്പ് രൂപത്തിൽ സ്വർണം കെട്ടിവെച്ചിരിക്കുന്നത് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button