Life StyleHealth & Fitness

കറിവേപ്പില: കറിയിലെ രാജാവ്

നിരവധി പോഷക ഗുണങ്ങളും, ഔഷധ ഗുണങ്ങളുമുള്ള ഒരു സസ്യമാണ് കറിവേപ്പ്. കുറ്റിച്ചെടികളായും, ഒന്നു രണ്ടാൾ പൊക്കത്തിൽ വരെയും വളരുന്ന ഈ സസ്യത്തിൽ അന്നജം, പ്രോട്ടീൻ, ജീവകം എ, ജീവകം ബി2, നയാസിൻ, ജീവകം സി, ഇരുമ്പ്, കാൽസ്യം, ഭക്ഷ്യനാരുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കറിവേപ്പിന്റെ ജന്മദേശം ഭാരതമാണ്.

വിഷവിമുക്തമായ കറിവേപ്പില ഒരേ സമയം സുഗന്ധവ്യഞ്ജനവും, രുചിവർദ്ധിനിയും, ഔഷധവുമാണ്. ദഹനരസം വർദ്ധിപ്പിക്കുന്നതിനും, വയറ്റിലുണ്ടാകുന്ന അസുഖങ്ങൾക്കും ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്.

അതേസമയം, വിഷവിമുക്തമായ കറിവേപ്പില ലഭിക്കണമെങ്കിൽ, അത് സ്വന്തമായി കൃഷി ചെയ്യണമെന്ന അവസ്ഥയാണിന്ന് കേരളത്തിൽ. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനിപ്രയോഗം നടത്തപ്പെടുന്നത് കറിവേപ്പിലയിലും, മല്ലിയിലയിലുമാണെന്നു പറയപ്പെടുന്നു. സമീപകാലത്ത് നടന്ന ചില പരീക്ഷണങ്ങളിൽ കറിവേപ്പിലയിൽ നിന്നും നാൽപ്പതോളം രാസകീടനാശിനികളാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button