ഫിംഗര്പ്രിന്റ് അണ്‍ലോക്ക് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി വാട്ട്സ്ആപ്പ്. മുൻപ് ബീറ്റപതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേകത ഇപ്പോള്‍ എല്ലാതരം ആന്‍ഡ്രോയ്ഡ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും. വാട്ട്സ്ആപ്പ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യണം. അതിൽ നിന്ന് സെറ്റിങ്‌സ്> അക്കൗണ്ട്> പ്രൈവസി> ഫിംഗര്‍പ്രിന്‍റ് ലോക്ക് എന്നത് തുറക്കുക. നിങ്ങളുടെ ഫിംഗര്‍പ്രിന്‍റ് വെരിഫൈ ചെയ്യുക. പിന്നീട് ലോക്ക് ടൈം എത്ര സമയത്തിനുള്ളില്‍ വേണം എന്ന് നിശ്ചയിക്കുക – ഒരു മിനുട്ട്, 30 മിനുട്ട് ഇങ്ങനെ. പുതിയ ഫീച്ചറിലൂടെ കൂടുതല്‍ സുരക്ഷയും, വേഗതയും ലഭിക്കും എന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്.
Read also: ഉപയോക്താക്കൾ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
Starting today, Android users can add another layer of security to their WhatsApp messages with fingerprint lock. ? Learn more about how to enable the setting here: https://t.co/biwzjhTwop pic.twitter.com/mVDoE4gurk
— WhatsApp Inc. (@WhatsApp) October 31, 2019
Post Your Comments