KeralaLatest NewsIndia

വാളയാർ പീഡന കൊലപാതകം : ഒടുവിൽ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിക്കുന്നു

തിരുവനന്തപുരം: വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ഒരിക്കലും നടന്നു കൂടാത്തതെന്ന് അടൂർ ഗോപാലകൃഷ്ണൻ. കുറ്റവാളികൾ ആരായിരുന്നാലും അവർ ശിക്ഷിക്കപ്പെടണം, കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും ഉണ്ടാവണമെന്ന് അടൂർ പറഞ്ഞു.

അതെ സമയം സിബിഐ അന്വേഷണമാണോ മറ്റെന്തെങ്കിലും അന്വേഷണമാണോ ഇതിൽ വേണ്ടതെന്ന് പറയാൻ താൻ ആളല്ലെന്നും വാളയാർ കേസ് രാഷ്ട്രീയ വൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും അടൂർ പറഞ്ഞു.

കൂടാതെ വളയാറിലെത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കണമെന്ന ബിജെപി നേതാവ് അഡ്വക്കറ്റ് ബി ഗോപാലകൃഷ്ണന്റെ തുറന്ന കത്തിനോട് അത് ഗോപാലകൃഷ്ണൻ തന്നെ ചെയ്താൽ മതിയെന്നും അടൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button