മലപ്പുറം: അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍(അസാപ്), ജില്ലയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിനായി എം.ബി.എ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. അരീക്കോട്, തിരൂര്‍, കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, വണ്ടൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇന്റേണ്‍ഷിപ്പിന് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ എംബിഎ റഗുലറായി 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ ആറിന് രാവിലെ 10ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും മാര്‍ക്ക് ലിസ്റ്റുകളും, ബയോഡാറ്റയും, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അസാപിന്റെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂവിനായി ഹാജരാകണം.ഫോണ്‍: 9495999675.
Post Your Comments