മുംബൈ: ഒക്ടോബര്‍ മാസത്തില്‍ യുപിഐ വഴി നടത്തിയത് 115 കോടിയോളം ഇടപാടുകൾ. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. യുപിഐ വഴി ഒക്ടോബറില്‍ നടന്ന ഇടപാടുകളുടെ മൂല്യമാകട്ടെ 1.91 ലക്ഷം കോടി രൂപയാണ്. സെപ്റ്റംബറിലാകട്ടെ 96 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. 1.61 ലക്ഷം കോടി രൂപയാണ് ഇതിന്റെ മൂല്യം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 535 കോടി ഇടപാടുകളാണ് നടന്നത്. 2017-18 വര്‍ഷത്തിലാകട്ടെ 91.52 ലക്ഷം ഇടപാടുകളും.
Post Your Comments