തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ മിസ്സോറം ഗവര്‍ണറായി നിയമിച്ചതോടെ ആരാകും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാല്‍, സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹങ്ങൾ.
ഇതിന്റെ കാരണം സുരേഷ് ഗോപിയെ അമിത് ഷാ ഡൽഹിക്ക് വിളിപ്പിക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തു വരികയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം ഉണ്ടാക്കാന്‍ കാരണമായത്. സംഘടനാ സംവിധാനം എന്ന നിലയില്‍ കേരളത്തില്‍ ബിജെപിക്ക് വലിയ പോരായ്മകള്‍ ഉണ്ട്.
അതുകൊണ്ട് തന്നെ ജനങ്ങളെ സ്വാധീനിക്കാന്‍ പോന്ന മാസ് ലീഡറെ വേണമെന്ന നിലപാടിലാണ് അമിത്ഷാ. ഇങ്ങനെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനുള്ള ശ്രമം നടക്കുമ്പോള്‍ അത് എത്തിനില്‍ക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിയിലാണ്.ഡല്‍ഹിയില്‍ അപ്രതീക്ഷിതമായി മനോജ് തിവാരിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചതുപോലെ സമാനനീക്കം കേന്ദ്രനേതൃത്വം നടത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments