ന്യൂഡല്‍ഹി: ആഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ അഴിമതിയില്‍ കമല്‍നാഥിന്റെ മരുമകന്‍ രതുല്‍പുരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ വിവരങ്ങളടങ്ങുന്ന അനുബന്ധ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു. 3600 കോടി രൂപയുടെ പ്രതിരോധ ആവശ്യത്തിന്റെ പേരിലാണ് കരാറില്‍ വന്‍ അഴിമതി നടത്തിയത്.ഇന്നത്തേതടക്കം ഇത് ആറാമത്തെ അനുബന്ധ കുറ്റപത്രമാണ് . കോണ്‍ഗ്രസ്സ് കേന്ദ്രം ഭരിക്കുന്ന സമയത്ത് നടത്തിയ വന്‍ പ്രതിരോധ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
2014 ല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിയശേഷമാണ് ഹെലികോപ്റ്റര്‍ ഇടപാടു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ക്കെല്ലാം ഈ അഴിമതിയില്‍ പങ്കുലഭിച്ചിട്ടുണ്ടെന്ന വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കമല്‍നാഥിന്റെ മരുമകന്റെ കമ്പനി വഴിയാണ് മുഴുവന്‍ ഇടപാടുകളും നടന്നതെന്ന് തുടരന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു.
354.51 കോടിയുടെ മറ്റൊരു സാമ്പത്തിക തട്ടിപ്പുകേസ്സില്‍ മോസര്‍ ബെയര്‍ കമ്പനിയുടെ പേരില്‍ രതുല്‍ പുരിയും കുടുംബവും അന്വേഷണം നേരിടുന്നതിനിടെയാണ് പ്രതിരോധ ഇടപാട് വെളിച്ചത്തുവന്നത്.
Post Your Comments