മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് പ്രതിപക്ഷത്തിരിക്കാനാണ്, പാര്‍ട്ടി അത് ചെയ്യുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പവാറിന്റെ പ്രതികരണം.കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുമോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പവാര്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. പ്രതിപക്ഷത്തിരിക്കാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വഹിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള ശിവസേന-ബിജെപി തര്‍ക്കം ബാലിശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ അവര്‍ക്ക് അവസരം നല്കിയിരിക്കുന്നു. അവര്‍ അത് വിനിയോഗിക്കണം. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ബാലിശമാണെന്നും പവാര്‍ പറഞ്ഞു.
Post Your Comments