തൃശൂര്‍: ദിവസവും ചാത്തന്‍സേവയും മദ്യപാനവും ശീലമാക്കിയ പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍. തൃശൂര്‍ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) എന്ന പൂമ്പാറ്റ സിനി തട്ടിപ്പിനിടെ മാള പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മറ്റൊരു പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളക്കടത്ത് സ്വര്‍ണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയില്‍ നേരത്തെ പൂമ്പാറ്റ സിനി പൊലീസിന്റെ പിടിയിലായിരുന്നു. ഇതോടെയാണ് പൂമ്പാറ്റ സിനിയുടെ തട്ടിപ്പിന്റെ കഥ പുറം ലോകത്ത് എത്തിയത്. മാധ്യമങ്ങളില്‍ പൂമ്ബാറ്റ സിനി താരമായി നിറഞ്ഞു. എന്നിട്ടും തട്ടിപ്പിന്റെ വഴിയേ സഞ്ചാരം തുടരുകയാണ് സിനി. ഇതാണ് മാളയിലെ തട്ടിപ്പിലും നിറയുന്നത്.
Post Your Comments