തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. പ്രസ്താവന ദുരുദ്ദേശപരവും, ഉപദേശരൂപേണയുള്ള വിലകുറഞ്ഞ വാക്കുകളായും എന്‍എസ്എസ് കാണുന്നു. വില കുറഞ്ഞ അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരമാണ്. ശബരിമല വിഷയത്തിന് ശേഷമാണ് സര്‍ക്കാരിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് എന്‍ എസ് എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തിയത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകമുണ്ടാവാം. ആ പൈതൃകത്തെ കൈയൊഴിയുകയാണോ വേണ്ടത്. അത് കാലാനുസൃതമായി ശക്തിപ്പെടുത്തി മുന്നോട്ട് പോവലാണ് ശരിയായ രീതി. ഇതും അത്തരമാളുകള്‍ ആലോചിക്കണം. സമുദായത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെക്കരുത്. തെറ്റായ നേതൃത്വത്തിനെതിരെ അതാത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments