ബെര്‍ഹാംപുര്‍/ ഒഡിഷ : ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും വെളിയിട വിസര്‍ജനം നടത്തിയതിനു ൨൦ കുടുംബങ്ങൾക്ക് ശിക്ഷ വിധിക്കുന്നതായി ഒഡിഷയിലെ ഒരു പഞ്ചായത്ത്. ഒക്ടോബര്‍ 20ന് പഞ്ചായത്ത് സമിതി യോഗം ചേര്‍ന്നാണ്, വെളിയിടങ്ങളില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്ന കുടുംബങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന കടുത്ത തീരുമാനം എടുത്തത്.
വെളിയിടങ്ങള്‍, പ്രത്യേകിച്ച് പാതയോരങ്ങളില്‍ പ്രാഥമികകൃത്യം നടത്തുന്നത് തടയാനായി 300 അംഗ വനിത സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്ത് തീരുമാനപ്രകാരം നിയോഗിച്ചിരുന്നുവെന്നും ഇവര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുടുംബങ്ങള്‍ക്കെതിരെ ആണ് നടപടി എടുത്തതെന്നും പഞ്ചായത്ത് സര്‍പഞ്ച് സുശാന്ത് സ്വൈന്‍ പ്രതികരിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ വെളിയിട വിസര്‍ജന മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പല സംസ്ഥാനങ്ങളിലും വലിയൊരു ജനവിഭാഗം ഇപ്പോഴും ഇതിന് പുറത്താണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിര്‍മിച്ചുനല്‍കിയ ശൗചാലയങ്ങളില്‍ പോകാതെയാണ് ഇവർ വെളിയിടങ്ങളിൽ വിസർജ്ജനം നടത്തുന്നത്
Post Your Comments