Latest NewsIndia

ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും വെളിയിടത്തിൽ വിസർജ്ജനം: ശിക്ഷ വിധിച്ച് പഞ്ചായത്ത്

പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രെ ആ​ണ്​ ന​ട​പ​ടി എ​ടു​ത്ത​തെ​ന്നും പ​ഞ്ചാ​യ​ത്ത്​ സ​ര്‍​പ​ഞ്ച്​ സു​ശാ​ന്ത്​ സ്വൈ​ന്‍ പ്ര​തി​ക​രി​ച്ചു.

ബെ​ര്‍​ഹാം​പു​ര്‍/ ഒഡിഷ : ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും ​വെളി​യി​ട വി​സ​ര്‍​ജ​നം ന​ട​ത്തി​യതിനു ൨൦ കുടുംബങ്ങൾക്ക് ശിക്ഷ വിധിക്കുന്നതായി ഒഡിഷയിലെ ഒരു പഞ്ചായത്ത്. ഒ​ക്​​ടോ​ബ​ര്‍ 20ന്​ ​പ​ഞ്ചാ​യ​ത്ത്​ സ​മി​തി യോ​ഗം ചേ​ര്‍​ന്നാ​ണ്, വെ​ളി​യി​ട​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക കൃ​ത്യം നി​ര്‍​വ​ഹി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക്​ റേ​ഷ​ന്‍ നി​ഷേ​ധി​ക്കു​ന്ന ക​ടു​ത്ത തീ​രു​മാ​നം എ​ടു​ത്ത​ത്.

വെ​ളി​യി​ട​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ച്‌​ പാ​ത​യോ​ര​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക​കൃ​ത്യം ന​ട​ത്തു​ന്ന​ത് ത​ട​യാ​നാ​യി 300 അം​ഗ വ​നി​ത സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ പ​ഞ്ചാ​യ​ത്ത്​ തീ​രു​മാ​ന​പ്ര​കാ​രം നി​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ടും​ബ​ങ്ങ​ള്‍​ക്കെ​തി​രെ ആ​ണ്​ ന​ട​പ​ടി എ​ടു​ത്ത​തെ​ന്നും പ​ഞ്ചാ​യ​ത്ത്​ സ​ര്‍​പ​ഞ്ച്​ സു​ശാ​ന്ത്​ സ്വൈ​ന്‍ പ്ര​തി​ക​രി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യെ വെ​ളി​യി​ട വി​സ​ര്‍​ജ​ന മു​ക്ത രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ഇ​പ്പോ​ഴും ഇ​തി​ന്​ പു​റ​ത്താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റിപ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. നി​ര്‍​മി​ച്ചു​ന​ല്‍​കി​യ ശൗ​ചാ​ല​യ​ങ്ങ​ളി​ല്‍ പോകാതെയാണ് ഇവർ വെളിയിടങ്ങളിൽ വിസർജ്ജനം നടത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button