KeralaLatest NewsNews

കൂടത്തായി കൊലപാതക കേസ് : ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരുടെ റിമാൻഡ് ഈ മാസം 16 വരെയാണ് താമരശ്ശേരി കോടതി നീട്ടിയത്. പ്രജുകുമാറിന് കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാനും അനുമതി നൽകി. കൂടുതൽ കുറ്റകൃത്യത്തിൽ ജോളി പങ്കാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

 റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി കുന്ദമംഗലം മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും.  തന്നെ വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും. അതേസമയം ആൽഫൈൻ വധക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ വടകര എസ് പി ഓഫീസിൽ വീണ്ടും ചോദ്യം ചെയ്തു.

Also read : കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് സൂചന : മുഖത്തു രക്തം കട്ടപിടിച്ചിരുന്നു, വായിലും മൂക്കിലും രക്തം കയറിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button