Indian Super LeagueFootballNewsSports

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ

ഗുവാഹത്തി : കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ വലയിലാക്കി. ആദ്യ പകുതിയിലെ 31 5ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിന്റെ ഗോളിലൂടെ ഗോവ മുന്നിലെത്തി. 54ാം മിനിറ്റില്‍ അസമോവ ഗ്യാനിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോവയ്ക്ക് ഒപ്പമെത്തി. 74ാം മിനിറ്റില്‍ റെഡീ താങ്ങിന്റെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് ഗോവയെ പിന്നിലാക്കി.

അവസാന നിമിഷങ്ങളില്‍ ഗോവന്‍ താരം സെമിന്‍ലന്‍ ദഗലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് നോർത്ത് ഈസ്റ്റിന് ജയാ പ്രതീക്ഷ നൽകിയെങ്കിലും മന്‍വീര്‍ സിങ്ങിന്റെ അവസാന നിമിഷ ഗോളിലൂടെ ഗോവ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ബംഗളൂരുവിനെതിരായ മത്സരത്തിലും ഗോവ അവസാന നിമിഷ ഗോളിലാണ് രക്ഷപ്പെട്ടത്.

Also read : ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button