ഹൈദരാബാദ്: ഹൈദരാബാദ് ജി എൻ സി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ.
മൂന്നാം മിനിട്ടിൽ തന്നെ സഹൽ-ഒഗ്ബച്ചെ കോംബോ ഹൈദരാബാദ് ബോക്സിൽ ഒരു ചലനമുണ്ടാക്കിയതിനു ശേഷം കളി തണുത്തു.എൺപതാം മിനിറ്റിലാണ് ഹൈദരാബാദ് എഫ്‌സി മുന്നിലെത്തിയത്. അമ്പത്തിനാലാം മിനിറ്റിൽ മുഹമ്മദ് യാസിറിനെ മൗഹുദൗ ബോക്സിൽ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് എതിരേ ലഭിച്ച പെനാൽറ്റിയിൽ നിന്ന് മാർക്കോ സ്റ്റാൻകോവിച്ചാണ് ഹൈദരാബാദിന്റെ ആദ്യ ഗോൾ നേടിയത്.
മുപ്പത്തിനാലാം മിനിറ്റിൽ മലയാളിതാരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. മറ്റൊരു മലയാളിതാരമായ സഹൽ പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്താണ് അഡ്വാൻസ് ചെയ്ത ഗോളിയുമായി പോരാടി രാഹുൽ വലയിലാക്കിയത്.
ALSO READ: ഒളിമ്പിക്‌സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് മിന്നുന്ന ജയം
മലയാളി താരങ്ങളായ സഹല്‍ അബ്ദുൽ സമദിനെയും രാഹുല്‍ കെ പിയെയും ഗോൾ കീപ്പർ ടി പി രഹനേഷിനെയും കെ പ്രശാന്തിനെയും ഉൾപ്പെടുത്തിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവൻ.
ഗോൾ കീപ്പർ ബിലാല്‍ ഖാന് പകരമാണ് ടി പി രഹനേഷ് ഹൈദരാബാദ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുന്നത്. നാല് മലയാളികൾ ഉൾപ്പെടുന്നതാണ് ഹൈദരാബാദിനെതിരെ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ലൈനപ്പ്. സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാംകളിയിൽ കാലിടറി. മുംബൈ സിറ്റി എഫ്‌സിയോട് ഒരു ഗോളിനാണ് കീഴടങ്ങിയത്.
Post Your Comments