
ഹൈദരാബാദ്•നവജാതശിശുവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമിച്ചതിന് രണ്ട് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ്. പെണ്‍കുഞ്ഞിന്റെ അച്ഛനും മുത്തച്ഛനുമാണ് പ്രതികള്‍. ഇവർ സെക്കന്തരാബാദിലെ ബസ് സ്റ്റേഷന് പിന്നിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചിടാന്‍ ശ്രമിക്കുന്നത് ഒരു ആട്ടോ ഡ്രൈവര്‍ കണ്ടതോടെയാണ് സംഭവം പുറത്തുവരുന്നത്.
പ്രസവിച്ച കുഞ്ഞിനെ അടക്കം ചെയ്യുന്നതിനായി കുഴി കുഴിക്കുകയാണെന്ന് പ്രതി ഇരുവരും പോലീസിനോട് പറഞ്ഞു.
കരിംനഗറില്‍ നിന്നുള്ളവരാണ് പ്രതികള്‍. മകന്റെ ഭാര്യ സെക്കന്തരാബാദിലെ ഒരു ആശുപത്രിയിൽ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പെണ്‍കുട്ടിയെ ആവശ്യമില്ലാത്തതിനാലാണ് ജീവനോടെ കുഴിച്ചിട്ട് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു.
പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
Post Your Comments