UAELatest NewsNewsGulf

ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി

ദുബായ് : ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി. തട്ടിപ്പുകാരനായ കണ്ണൂര്‍ സ്വദേശിക്കെതിരെ കേരളത്തിലെ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ദുബായ് സ്വദേശിയായ സ്‌പോണ്‍സര്‍. നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശി ഖത്തറിലേക്ക് കടന്നതായാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. ഖത്തറിലും യു എ ഇ യിലെ റസ്സല്‍ ഖൈമ, അജ്മാന്‍, ഉമ്മല്‍ക്വയ്ന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മാര്‍ട്ട് എന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മറവില്‍ യു എ ഇ യിലെ രണ്ടു ദേശിയ ബാങ്കുകളില്‍ നിന്നും മൂന്നേ മുക്കാല്‍ കോടി യു എ ഇ ദിര്‍ഹം വായ്പ്പ തരപ്പെടുത്തി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചാണ് രാജ്യം വിട്ടത്.

Read Also : യുഎഇയില്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ സിഇഒയ്ക്കു 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

ഗ്രാന്‍ഡ് മാര്‍ട്ട് ഹൈപ്പര്‍ ഉടമ കണ്ണൂര്‍ തൂവക്കുന്നു കൊളവല്ലൂര്‍ ചക്കാരത്തു സമീറയില്‍ ഷൗക്കത്ത് ചക്കാരത്ത് ആണ് മൂന്നേ മുക്കാല്‍ കോടി യുഎഇ ദിര്‍ഹം അതായതു 71 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തി കടന്നു കളഞ്ഞിരിക്കുന്നത് . റാസല്‍ഖൈമ ബാങ്കില്‍ നിന്നും , ദോഹ ബാങ്കില്‍ നിന്നുമാണ് ഗ്രാന്‍ഡ് മാര്‍ട്ടിന്റെ നടത്തിപ്പിനെന്നു പറഞ്ഞു വായ്പ്പ തരപ്പെടുത്തിയത്.

വായ്പ്പ എടുത്ത ഷൗക്കത്ത് ചക്കാരത്തും കൂട്ടാളികളും കാശുമായി യുഎഇ വിട്ടതോടെ ബാങ്കുകള്‍ ഷൗക്കത്ത് ചക്കാരത്തിന്റെ യുഎഇയിലെ സ്‌പോണ്‍സര്‍ ആയിരുന്ന അഹമ്മദ് അലി മുഹമ്മദ് അലി ബലൂഷിയെ രണ്ടാം പ്രതിയും ഷൗക്കത്ത് ചക്കാരത്തിനെ മൂന്നാം പ്രതിയും ഷൗക്കത്തിന്റെ കൂട്ടാളികള്‍ ആയിരുന്ന മറ്റു നാല് പേരെയും പ്രതി ചേര്‍ത്ത് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button