തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവരണ പട്ടികയിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 183 പേരെയാണ് സാധ്യതാ പട്ടികയിലെ മുഖ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപ പട്ടികയിൽ 53 പേരുണ്ട്. മറ്റു സംവരണ വിഭാഗങ്ങൾ: ഈഴവ–19, പട്ടിക ജാതി–40, പട്ടിക വർഗം– 15, ഒബിസി– 20, വിശ്വകർമ–15– ധീവര–6,ഹിന്ദു നാടാർ–5, ഭിന്നശേഷിക്കാർ– 15.കഴിഞ്ഞ വർഷം നവംബർ 28നാണു സംവരണം ഏർപ്പെടുത്താൻ സർക്കാർ അനുമതി നൽകിയത്. പിന്നാക്കാവസ്ഥ സംബന്ധിച്ചു സംസ്ഥാന മാനദണ്ഡമില്ലാത്തതിനാൽ ബോർഡിന് തന്നെ അതു തയാറാക്കേണ്ടി വന്നു.
Read also: തിരുവിതാങ്കൂർ ദേവസ്വം ബോർഡ്: പുതിയ പ്രസിഡന്റ് ഉടൻ ചുമതലയേൽക്കും
അതേസമയം എല്ലാ വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കുന്ന രീതിയിലാണു പട്ടികയെങ്കിലും വിജ്ഞാപനം ഇറക്കിയപ്പോൾ സംവരണം സംബന്ധിച്ച വിശദാംശം നൽകിയിരുന്നില്ലെന്നു പറഞ്ഞ് ആരെങ്കിലും കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
Post Your Comments