![](/wp-content/uploads/2019/11/bineesh.jpg)
കൊച്ചി: പാലക്കാട് ഗവണ്‍മെന്റെ മെഡിക്കല്‍ കേളേജില്‍ യൂണിയന്‍ പരിപാടിക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവം ബിനീഷിന്റെ തലവര തന്നെ മാറ്റിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിനിഷ് ബാസ്റ്റിന് ലഭിച്ചത് നാലു സിനിമകളില്‍ അഭിനയിയ്ക്കാനുള്ള അവസരം. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഗള്‍ഫില്‍ ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
സിനിമയില്‍ അഭിനയിയ്ക്കാനായി ബിനീഷ് ഉടന്‍ വിമാനം കയറും. മൂന്നു സംവിധായകര്‍ കൂടി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കും ക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സിനിമ തിരക്കുകള്‍ കാരണം ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഡേറ്റ് ബിനീഷ് നല്‍കിയിട്ടില്ല. വിജയ് നായകനായി എത്തിയ തെരിയിലൂടെയാണ് ബിനീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കട്ടപ്പനയിലെ ഹൃദ്ദിക് റോഷന്‍ എന്ന ചിത്രത്തിലും താരം കൈയ്യടി നെടി. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ താരം എത്തിയിരുന്നു.
Post Your Comments