പാലക്കാട് : മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ സംഭവത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസില്‍ പൊലീസിന് വന്‍ വീഴ്ച സംഭവിച്ചതായി വീണ്ടും തെളിവ്. പീഡനത്തെ കുറിച്ച് വിവരമുണ്ടായിരുന്ന ബന്ധുവായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കൌണ്‍സിലിങ്ങിലാണ് പീഡന വിവരങ്ങള്‍ വിദ്യാര്‍ഥിനി പറഞ്ഞത്.
Read More : വാളയാര്‍ സംഭവം: കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്ക് കത്തയച്ചു
കുട്ടിയുടെ മൊഴി എടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അന്വേഷണസംഘം പ്രതികരിച്ചില്ല. മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ അയച്ച കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാറിന്റെ ലിംഗ പദവി ഉപദേഷ്ടാവ് പി.കെ ആനന്ദി വസ്തുതാന്വേഷണം നടത്തി.
Post Your Comments