ശ്രീനഗർ: കാശ്മീരിൽ പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരർ സർക്കാർ സ്‌കൂൾ കത്തിച്ചു. നാളെ ബോർഡ് പരീക്ഷ നടക്കാനിരുന്ന സർക്കാർ സ്‌കൂൾ ആണ് ഭീകരർ കത്തിച്ചത്. തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കുംഡ്ലാൻ ഗ്രാമത്തിലെ സ്ക്കൂളാണ് കത്തിച്ചത്. കശ്മീരും, ജമ്മുവും കേന്ദ്രഭരണ പ്രദേശമായി നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം നടക്കുന്നത്. അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുമ്പ്, പുൽവാമയിലെ ഒരു സ്കൂളിന് പുറത്ത് സുരക്ഷാ സേനയുമായി ഭീകരർ ഏറ്റുമുട്ടിയിരുന്നു.
ALSO READ: കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി
ബോർഡ് പരീക്ഷയ്ക്കായി എത്തിയ അഞ്ചു വിദ്യാർത്ഥികളാണ് ഈ സമയത്ത് സ്‌കൂളിനുള്ളിൽ കുടുങ്ങിയത് . ബുധനാഴ്ച ഇവിടെ നടന്ന പന്ത്രണ്ടാം ക്ലാസ് ഹയർ സെക്കൻഡറിയുടെ പരീക്ഷയിൽ കശ്മീർ ഡിവിഷനിലെ 48,000 കുട്ടികളാണ് പങ്കെടുത്തത്.
Post Your Comments