Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘ഈ പ്രണയകഥ നിങ്ങള്‍ അറിയാതെ പോകരുത്’; വിധിയെ മനോബലം കൊണ്ട് കീഴടക്കിയ രണ്ട് പോരാളികളെ കുറിച്ച് ശ്രീകാന്തിന്റെ കുറിപ്പ്

‘വിധിയെ തോല്‍പിച്ചു അവര്‍ ഒന്നിച്ചു…ഈ പ്രണയകഥ നിങ്ങള്‍ അറിയാതെ പോകരുത്’ എന്ന് തുടങ്ങുന്ന കുറിപ്പ് സോഷ്യല്‍മീഡിയ ഏറ്റെടുത്തു. വിധിയെ മനോബലം കൊണ്ട് കീഴടക്കിയ രണ്ട് പോരാളികളുടെ കഥയാണ് ശ്രീകാന്ത് എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വിധി വീല്‍ച്ചെയറിലാക്കിയപ്പോഴും, ചിരിച്ചുകൊണ്ട് വിധിയെ സ്വീകരിച്ചവരാണ് അര്‍ച്ചനയും ദീപുവും. കൂട്ടുകാരോടൊപ്പം കായലില്‍ കുളിക്കാന്‍ പോയതാണ് ദീപു.പക്ഷെ വെള്ളത്തില്‍ വീണ് ദീപുവിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. അന്ന് മുതല്‍ വീല്‍ചെയറിലാണ് ദീപു. പരിമിതികള്‍ വീല്‍ചെയറിലാക്കിയെങ്കിലും പ്രണയിച്ചവനെ കൈവിട്ടില്ല അവള്‍. അര്‍ച്ചനയുടെ നിശ്ചയദാര്‍ഢവ്യം അളവറ്റ സ്‌നേഹവും അവരെ ഒന്നാക്കി. സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ പ്രണയകഥ.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിധിയെ തോൽപിച്ചു അവർ ഒന്നിച്ചു… ഈ പ്രണയകഥ നിങ്ങൾ അറിയാതെ പോകരുത്… ഇവരുടെ പ്രണയാരംഭം മുതൽ അവർ ഒന്നുച്ചതുവരെ എല്ലാം അറിയുന്ന ഏക സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ.. ദീപു എന്നെക്കാൾ 3 വയസിനു മുതിർന്നതാണേലും കോളേജിൽ എന്റെ ജൂനിയർ ആയി പഠിച്ച എന്റെ കസിൻ. ഞാൻ B.com ലും പുള്ളി B.A economics ലും. ദീപുച്ചേട്ടന്റെ ക്ലാസിൽ ഒപ്പം പഠിച്ച അർച്ചനയാണ് ഈ പ്രണയ കഥയിലെ നായിക…കോളേജ് പഠന കാലത്ത് ആരംഭിച്ച പ്രണയം ആരുമറിയാതെ മുന്നോട്ടു പോകുകയായിരുന്നു… പഠനം കഴിഞ്ഞു കലാലയത്തിന്റെ പടികൾ ഇറങ്ങിയെങ്കിലും അവരുടെ പ്രണയം മുന്നോട്ടു പോകുകയായിരുന്നു. ആ നാളിലാണ് ഞങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ണീരിൽ ആഴ്ത്തിയ ഒരു അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാൻ പോയ ദീപുച്ചേട്ടൻ വെള്ളത്തിൽ വീഴുന്നു സ്‌പൈനൽ ഇഞ്ചുറി പറ്റിയെന്നു. ശരീരം മുഴുവൻ തളർന്ന ചേട്ടന് അതിൽ നിന്നും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയ നിമിഷം. ചികിത്സകൾ മുറ പോലെ നടന്നു. മരുന്നിനെകാൾ വലിയ ശക്തി മനസിനാണ് എന്ന് തെളിയിച്ചു ചേട്ടൻ കിടക്കയിൽ നിന്നും എഴുന്നേറ്റു വീൽചെയർ വരെയെത്തി… എങ്കിലും പഴയ ജീവിതത്തിലേക്കു അപ്പോളും മടങ്ങിവരാൻ സാധിച്ചില്ല. ആ നിമിഷങ്ങളിലെല്ലാം അർച്ചന കൂടെ ഉണ്ടായിരുന്നു.. അവരുടെ പ്രണയവും. വർഷങ്ങൾ വീണ്ടും മുന്നോട്ടു പോയി. പ്രണയം അർച്ചനയുടെ വീട്ടുകാർക് അംഗീകരിക്കാൻ ആകുമായിരുന്നില്ല പക്ഷെ അപ്പോളേക്കും അവർ ഒരുമിച്ച് ജീവിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു… പഴയ ജീവിതത്തിൽ തിരികെ പോയി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ഉടനെ ചേട്ടന് സാധിക്കില്ല എന്നറിയാവുന്ന അർച്ചന സ്വയം ഒരു തീരുമാനം എടുത്തു. പഠിച്ചൊരു ജോലി വാങ്ങാൻ. ആ ദൃഢനിശ്ചയം അവളെ ഇന്നൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആക്കി . ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം ഇന്നലെ അവർ വിവാഹിതരായി…. എല്ലാത്തിനും സാക്ഷിയാകാൻ എനിക്കും ഭാഗ്യം ലഭിച്ചു. ഇത് വെറും ഒരു പ്രണയ കഥയല്ല.. വിധിയെ പോലും മനോബലം കൊണ്ട് കീഴടക്കിയ 2 പോരാളികളുടെ കഥ കൂടിയാണ്. ഒരുപാടുപേർക്കു പ്രചോദനം നൽകുന്ന ഒരു കഥ. ഇത് എല്ലാവരും അറിയണം.. എല്ലാവരിലേക്കും ഇതെത്തിക്കാൻ നിങ്ങൾ മനസ് വയ്ക്കണം

https://www.facebook.com/photo.php?fbid=2450836478369059&set=a.107006776085386&type=3&permPage=1

shortlink

Related Articles

Post Your Comments

Related Articles


Back to top button