KeralaLatest NewsNews

ഫാമിലി വിസ സംബന്ധിച്ച് ഖത്തര്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

ദോഹ : ഫാമിലി വിസ സംബന്ധിച്ച് ഖത്തര്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം . ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. രാജ്യത്തെ വിവിധ സര്‍വീസ് സെന്ററുകള്‍ വഴിയായിരിക്കും അപേക്ഷകനുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

Read Also : പ്രവാസികള്‍ക്ക് അനുഗ്രഹമായി ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ അതീഖ് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദേശികള്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള സ്ഥിരം വിസകള്‍ക്കുള്ള അപേക്ഷ ഉടന്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button