KeralaLatest NewsNews

മുഖ്യ മന്ത്രിയുടെ നാട്ടിൽ ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവം; സബ് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ക്വാറിയിൽ അനുവദീനയമായതിൽ കൂടുതൽ ഖനനം നടക്കുന്നതായും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. സബ് കളക്ടർ ഇന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകും

കണ്ണൂർ: ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവം അതീവ ഗൗരവകരമെന്ന് സബ് കളക്ടറുടെ റിപ്പോർട്ട്. കണ്ണൂർ ജില്ലയിലെ പെടേനയിൽ ആണ് സംഭവം. ക്വാറിയെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പഠനം ഉപേക്ഷിക്കണ്ടി വന്ന സാഹചര്യം അതീവ ഗൗരവകരമാണെന്നാണ് വിലയിരുത്തുന്നത്. പെടേന ഗവൺമെന്റ് എൽപി സ്‌കൂളിന്റെ അര കിലോമീറ്റർ പരിധിയിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ ക്വാറികൾ കാരണം അപകടാവസ്ഥയിലായ സ്‌കൂളിലെ അൻപത്തിയഞ്ച് വിദ്യാർത്ഥികളും പഠനം അവസാനിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരിൽ നിന്നും സബ് കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്‌കൂളിനോട് ചേർന്നുള്ള ക്വാറികളും സന്ദർശിച്ചു. ക്വാറിയിൽ അനുവദീനയമായതിൽ കൂടുതൽ ഖനനം നടക്കുന്നതായും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. സബ് കളക്ടർ ഇന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകും.

ALSO READ: സംസ്ഥാനത്ത് ഈ വര്‍ഷം അനുവദിച്ച ക്വാറികളുടെ എണ്ണം പുറത്തുവിട്ട് സര്‍ക്കാര്‍

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് കുട്ടികൾക്ക് തുടർ പഠനത്തിനുള്ള സാഹചര്യമൊരുക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ക്വാറികളിൽ അളവിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അനുവദിച്ചതിലും കൂടുതൽ ഖനനം പ്രദേശത്ത് നടക്കുന്നതായും സബ് കളക്ടറുടെ പരിശോധനയിൽ വ്യക്തമായി. ക്വാറികളുടെ പ്രവർത്തനം കാരണം പഠനം നിർത്തിയ പെടേന ഗവൺമെന്റ് എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് തളിപ്പറമ്പ് സബ് കളക്ടർ ഇലക്യ എസ് പ്രദേശത്ത് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button