തിരുവനന്തപുരം : കരമന കാലടി കൂടത്തില്‍ തറവാട്ടിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പ് കേസും സംബന്ധിച്ച് ട്വിസ്റ്റ്. എട്ട് കുടുംബാംഗങ്ങള്‍ ജാമ്യാപേക്ഷ നല്‍കി. സ്വത്തു തട്ടിപ്പു കേസില്‍ പ്രതികളായ 8 കുടുംബാംഗങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍ കലക്ടര്‍ എന്‍.മോഹന്‍ദാസ്, ഭാര്യ മായാദേവി, ബന്ധുക്കളായ ലതാദേവി, ശ്യാംകുമാര്‍, സരസദേവി, സുലോചനാദേവി, വി.ടി.നായര്‍, ശങ്കരമേനോന്‍ എന്നിവരാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
മറ്റു പ്രതികളായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍, മുന്‍ കാര്യസ്ഥന്‍ സഹദേവന്‍, ജയമാധവന്‍ നായര്‍ രവീന്ദ്രന്‍ നായര്‍ക്ക് സ്വത്ത് എഴുതി നല്‍കിയതെന്നു പറയുന്ന വില്‍പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ട വീട്ടുജോലിക്കാരി ലീല, അനില്‍കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
Post Your Comments