KeralaLatest NewsNews

സംസ്‌കൃത സർവകലാശാലയിൽ സ്ഥാനക്കയറ്റ നീക്കം

തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിൽ സ്ഥാനക്കയറ്റത്തിലൂടെ ജീവനക്കാരെ തിരുകിക്കയറ്റുന്നു. നേരിട്ട് മാത്രമേ നിയമനം നടത്താവൂ എന്ന് സർക്കാർ നിർദേശിച്ച അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്കാണ് ജീവനക്കാരെ കയറ്റാൻ ശ്രമിക്കുന്നത്. ഇതിനായി തയ്യാറാക്കിയ ഫയൽ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിന്റെ പരിഗണനയ്‌ക്കെത്തി. നിയമനത്തിന്റെ ബാധ്യതകളെക്കുറിച്ച് പരിശോധിക്കാനായി ഫയൽ സാമ്പത്തികകാര്യ ഉപസമിതിക്ക് വിട്ടിരിക്കുകയാണ്. ആറ് വർഷം മുൻപും അസിസ്റ്റന്റ് ലൈബ്രെറിയൻ തസ്‌തികയിൽ സർവകലാശാല ഇത്തരത്തിൽ സ്ഥാനക്കയറ്റം അനുവദിച്ചിരുന്നു. അത് പിന്നീട് നിയമോപദേശത്തെ തുടർന്ന് റദ്ദാക്കി.

Read also: ദേവസ്വം ബോര്‍ഡുകളിലെ നിയമനം; സാമ്പത്തിക സംവരണം നടപ്പിലാക്കി തുടങ്ങി

അധ്യാപകേതര തസ്‌തികയായതിനാൽ അസിസ്റ്റന്റ് ലൈബ്രെറിയൻ നിയമനം പിഎസ്സിക്ക് വിട്ടതാണ്. എന്നാൽ അതിനുള്ള ചട്ടം തയ്യാറാക്കുകയോ ഉത്തരവിറക്കുകയോ ചെയ്‌തിട്ടില്ല. ഇത് മുതലെടുത്താണ് സ്ഥാനക്കയറ്റത്തിലൂടെ ഒഴിവ് നികത്താൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.

shortlink

Post Your Comments


Back to top button