റാഞ്ചി : ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, അഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം(13 സീറ്റ്) നവംബർ 30, രണ്ടാം ഘട്ടം(20 സീറ്റ്) ഡിസംബർ 7, മൂന്നാം ഘട്ടം(17 സീറ്റ്) ഡിസംബർ 12, നാലാം ഘട്ടം(15 സീറ്റ്) ഡിസംബർ 16, അഞ്ചാം ഘട്ടം(16 സീറ്റ്) ഡിസംബർ 20 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 23നു നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഝാർഖണ്ഡില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറ അറിയിച്ചു.
Jharkhand Legislative Assembly elections to the 81 constituencies to be held in five phases from 30 November, counting will be on 23 December. pic.twitter.com/hEU8SRlHXp
— ANI (@ANI) November 1, 2019
ജനുവരി അഞ്ചിനാണ് ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. രഘുബര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റസ് യൂണിയന്‍റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. മറുവശത്ത് അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നുള്ള പ്രതിപക്ഷ സഖ്യം.
Chief Election Commissioner, Sunil Arora: Phase-1: Polls on 30 November, phase 2: Polls on 7 December, phase 3: Polls on 12 December, phase 4: Polls on 16th December, phase 5: Polls on 20th December, and counting on 23rd December. https://t.co/ZI432DMXdo pic.twitter.com/AhZiX4TAw3
— ANI (@ANI) November 1, 2019
Post Your Comments