തിരൂര്‍; മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആഞ്ഞടിച്ച കടല്‍ തിരിച്ചെത്തിച്ചത് 3 മാസം മുമ്പ് കാണാതായ സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കടല്‍ക്കരയില്‍ കുഴിച്ചിട്ട ബൈക്കാണ് കടല്‍ പ്രക്ഷുബ്ദമായതോടെ പുറത്തെത്തിയത്. ബൈക്ക് കടലില്‍ തള്ളിയെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ തിരയടിച്ചു കയറിമണല്‍ത്തിട്ട ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്.
തിരൂര്‍ പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. മലപ്പുറം പറവണ്ണ വേളാപുരം കടപ്പുറത്ത് ഇന്നലെയാണ് സംഭവം. പ്രദേശവാസിയായ സിപിഎം പ്രവര്‍ത്തകന്‍ ഉനൈസിന്റെ വീട്ടുമുറ്റത്ത് മൂന്ന് മാസം മുന്‍പാണ് ബൈക്ക് കാണാതാകുന്നത്.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.
Post Your Comments