ന്യൂഡല്‍ഹി: ത്രിദിന സന്ദർശനത്തിന് ജർമൻ ചാൻസലർ അംഗല മെർക്കൽ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എയ്ഞ്ജലാ മെര്‍ക്കലിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അഞ്ചാമത് ഇന്ത്യ ജര്‍മ്മനി ഇന്റര്‍ കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കാനാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്നിവരുമായി മെര്‍ക്കല്‍ കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഹൈടെക്ക് എന്നീ മേഖലകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകും. ഇരുരാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുകൾ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘മോദിയും മെർക്കലും തമ്മിൽ നല്ല ബന്ധമാണ്. അവർക്ക് ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാം. രണ്ടു നേതാക്കളും എന്താണ് സംസാരിക്കുന്നതെന്നു മുൻകൂട്ടി അറിയാൻ ആഗ്രഹിക്കുന്നില്ല’ – ഇന്ത്യയിലെ ജർമൻ പ്രതിനിധി വാൾട്ടർ ജെ. ലിൻഡ്നർ പറഞ്ഞു. കശ്മീർ വിഷയം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മെർക്കൽ വ്യാപാര പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തും.
ALSO READ: പ്രവാസി സഹകരണസംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം
ജർമനിയുടെ ജമ്മു കശ്മീര്‍ വിഷയത്തിൽ ഉള്ള നിലപാട് യൂറോപ്യൻ യൂണിയന്റെ നിലപാടിന് അനുസൃതമാണ്. നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള കശ്മീർ ജനതയുടെ താൽപര്യങ്ങളെ മാനിച്ച് സംഭാഷണത്തിലൂടെ സമാധാനവും രാഷ്ട്രീയവുമായ പരിഹാരം കണ്ടെത്താൻ ഇന്ത്യയോടും പാക്കിസ്ഥാനോടും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments