Kerala

പ്രവാസി സഹകരണസംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം

നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഒറ്റത്തവണ ധനസഹായം നൽകുന്നത്.

മൂന്ന് ലക്ഷം രൂപവരെ ധനസഹായം നൽകും. സഹകരണ സംഘങ്ങളുടെ അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും രണ്ട് ലക്ഷം രൂപ പ്രവർത്തന മൂലധനമായും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം രണ്ട് വർഷം പൂർത്തിയായിരിക്കണം. എ,ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ച് വന്നവരായിരിക്കണം. ബൈലായിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.

പൊതുജനതാൽപര്യമുള്ള ഉൽപാദന, സേവന, ഐ.ടി,തൊഴിൽ സംരംഭങ്ങളിലൂടെ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മൽസ്യമേഖല, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭിക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭങ്ങൾ തൊഴിൽ ലഭ്യമാക്കും വിധം വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.
അപേക്ഷ ഫോം നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org യിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽകാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 30 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാൾ സേവനം).

shortlink

Related Articles

Post Your Comments

Related Articles


Back to top button