കോയമ്പത്തൂര്‍: തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സെല്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു ജിഎം നഗറിലും ലോറി പേട്ടൈയിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ കോയമ്പത്തൂരില്‍നിന്ന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരവാദ ബന്ധമുള്ള കൂടുതല്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം തമിഴ് നാടാണ്. 2014 മുതല്‍ ഐഎസ് ബന്ധമുള്ള 127 പേരെ അറസ്റ്റ് ചെയ്തുവെന്നും, ഇതില്‍ 33 പേരും തമിഴ്നാട്ടില്നിന്നുള്ളവരാണെന്നും എന്‍ഐഎ വ്യക്തമാക്കി.
Also read : അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പുറത്തു വിട്ടു
Post Your Comments