Latest NewsUSANewsIndiaInternational

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പുറത്തു വിട്ടു

വാഷിംഗ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പെന്‍റഗണ്‍ പുറത്തു വിട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിൽ ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ മതിൽ വരെ നടന്നെത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒളിത്താവളം വ്യോമസേന ആക്രമിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു.കൂടാതെ ആക്രമണത്തിനും മുമ്പും ശേഷവുമുള്ള ഒളിത്താവളത്തിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു.

ബാഗ്ദാദിയുടെ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്. ആക്രമണത്തില്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും , കുട്ടികള്‍ക്ക് 12 വയസ്സില്‍ താഴെ മാത്രമേ പ്രായമുണ്ടാകൂവെന്നും ദൗത്യത്തിന് നേതൃത്വം നല്‍കിയ ജനറല്‍ കെന്നത്ത് മക്കെന്‍സി വ്യക്തമാക്കി.

AL BHAGADADI ASSASINATION US 2

ഇദ് ലിബ് പ്രവിശ്യയിലുള്ള ഈ കെട്ടിടത്തിലേക്ക് അമേരിക്കൻ സൈന്യത്തെ എത്തിച്ച ഹെലികോപ്റ്ററിന് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിക്കുന്നതിന്റെയും ഹെലികോപ്റ്ററിൽ നിന്ന് തിരികെ വെടിവയ്ക്കുന്നതിന്റെയും വീഡിയോയും പെന്റഗൺ പുറത്തുവിട്ടു. ആക്രമണത്തിന് സെഷൻ കെട്ടിടവും കോമ്പൗണ്ടും സൈന്യം തകർത്തു.

AL BHAGADADI ASSASINATION US

Also read : ബാഗ്ദാദി വധം; കണ്ടെത്താൻ സഹായിച്ച ചാരന് ലഭിക്കുന്നത് 177 കോടി രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button