Latest NewsNewsIndia

‘പരവതാനി കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു’; വിമാനത്താവളത്തിലെ ബോര്‍ഡിനെ ട്രോളി സോഷ്യല്‍ മീഡിയ

മുംബൈ: ഈറ്റിങ് കാര്‍പെറ്റ് സ്ട്രിക്റ്റ്‌ലി പ്രൊഹിബിറ്റഡ്, ഈ ബോര്‍ഡ് വായിച്ചിരിക്കുന്നവര്‍ക്ക് എന്തായാലും ഒരു കാര്യം പിടികിട്ടി. പരവതാനി തിന്നുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ചെന്നൈ എയര്‍പോര്‍ട്ടിലെ സൈന്‍ ബോര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ നിറയുന്നത്. 2015 ല്‍ എടുത്ത ഈ ചിത്രം നടി ഷബാന ആസ്മി പങ്കുവച്ചതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.

https://www.instagram.com/p/B4QOwXDpwgk/?utm_source=ig_web_button_share_sheet

പരവതാനി കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ച ഈ ബോര്‍ഡിലുളളത്. ചിത്രത്തിന് ”ശരിക്കും ?” എന്ന ഒറ്റവാക്കോടെയാണ് അടിക്കുറിപ്പ് നല്‍കിയാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മി ചിത്രം പങ്കുവെച്ചത്.

ALSO READ: നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുന്ന കാര്‍; ഞെട്ടിക്കുന്ന അപകട വീഡിയോ പുറത്ത്

എന്നാല്‍ ബോര്‍ഡില്‍ ഹിന്ദിയില്‍ നല്‍കിയിരിക്കുന്നത് ”പരവതാനിയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു”വെന്നാണ്. ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ പരവതാനിയില്‍ ഇരുന്ന് കഴിക്കരുതെന്നത് പരവതാനി കഴിക്കരുതെന്നായി മാറിയെന്ന് മാത്രം. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. വിമാനത്താവളത്തിലെ പരവതാനി സിനിമാ തിയേറ്ററിലെ സീറ്റുപോലെയും ഉബര്‍ ടാക്‌സിയുടെ ടയറുപോലെയുമാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button