കൊല്‍ക്കത്ത : ബംഗാളിലെ 24 പര്‍ഗാന ജില്ലയിലാണ് സംഭവം. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു . വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Read Also : “പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണം” : കെ.സുരേന്ദ്രൻ
സമൂഹമാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിയുണ്ടായതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ഗൗരവത്തില്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പില്‍ പ്രചരിക്കുന്ന കാര്യം സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ അറിയിച്ചത്. തുടര്‍ന്ന് ഈ വിവരം കുട്ടിയുടെ ബന്ധുക്കളും അറിഞ്ഞു. ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments