കൊൽക്കത്ത :മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്‌ത അന്തരിച്ചു. കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക–ഹൃദയസംബന്ധ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. എഐടിയുസി ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത് തെരഞ്ഞെടുക്കപ്പെട്ടു.
1985, 1988, 1994 കാലങ്ങളിൽ തുടർച്ചയായി സിപിഐ യുടെ രാജ്യസഭാംഗമായിരുന്നു. 2004 ലും 2009 ലും പശ്ചിമബംഗാളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു വിജയിച്ചു. 2014 ൽ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാണിച്ച് 2014 ൽ പാർട്ടിയുടെ ദേശീയ കൗൺസിലിന് കത്തയച്ച അദ്ദേഹം പിന്നീട് മത്സരിച്ചിട്ടില്ല. ടുജി സ്പെക്ട്രം അഴിമതി അന്വേഷിച്ച പാർലമെന്ററി സമിതിയിലെ അംഗമായിരുന്നു.
Also read : സിപിഐ നേതാക്കളെ വനത്തിലേക്ക് കൊണ്ടു പോകണമെന്ന സെൻകുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി കാനം രാജേന്ദ്രൻ
Post Your Comments