ഇസ്ലാമാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ 65പേർ മരിച്ചു. പാകിസ്ഥാനിൽ കറാച്ചി-റാവൽപിണ്ടി തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനിൽ യാത്രക്കാര്‍ പാചക വാതക സ്റ്റൗ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. കറാച്ചിക്കും ലാഹോറിനുമിടയിൽ പഞ്ചാബ് പ്രവിശ്യയിലെ ലിയാഖത്ത്പൂരിലാണ് അപകടമുണ്ടായത്. യാത്രക്കാരുടെ കൈവശം പാചക എണ്ണയുമുണ്ടായിരുന്നത് തീ വേഗത്തില്‍ പടരാന്‍ കാരണമായി.
#UPDATE Death toll rises to 65, in incident where fire broke out in Karachi-Rawalpindi Tezgam express train in Liaqatpur near Rahim Yar Khan, earlier today: Geo News #Pakistan pic.twitter.com/CeMEexjUj6
— ANI (@ANI) October 31, 2019
പലരും ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണം. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരുടെ പരിക്ക് ഗുരുതരമായതിനാൽ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ട്രെയിനില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ച് ഭക്ഷണം പാകം ചെയ്തതാണ് വൻ ദുരന്തത്തിന് കാരണമായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് വിവരം. അതേസമയം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റെയില്‍വെ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു.
Also read : ട്രെയിനിൽ വൻ തീപിടിത്തം : 16പേർക്ക് ദാരുണാന്ത്യം
Post Your Comments