പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടര്‍ നിരോധിച്ചു. ശബരിമല തീര്‍ഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീര്‍ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍ മലിനീകരിക്കപ്പെടും. മാലിന്യ സംസ്കരണത്തിന്റെ അഭാവമാണ് മുഖ്യകാരണം. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണു സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ പോലും പമ്പ മലിനമാക്കുന്നവര്‍ക്കെതിരെ ജല നിയമം അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പമ്പയില്‍ മലിനീകരണ നിരോധം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നതാണ്.
ജലസ്രോതസുകളുടെ മലിനീകരണം ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
Post Your Comments