Latest NewsKeralaNews

ശബരിമല തീര്‍ത്ഥാടകര്‍ക്കും പമ്പ തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കും പമ്പ തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം . ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്പാ നദിയുടെ തീരപ്രദേശത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

Read Also : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്ബാ ത്രിവേണിയിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കാനാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. പ്രതിദിനം 25,000 ഘന അടി ജലമാണ് ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button