ന്യൂഡല്‍ഹി: റീഫണ്ട് നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒ.ടി.പി. അധിഷ്‌ഠിത സംവിധാനമാണ് റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐ.ആര്‍.സി.ടി.സി). പരിചയപ്പെടുത്തിയിരിക്കുന്നത്. റീഫണ്ടിലുണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണു നടപടി.റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണു കഴിഞ്ഞ ദിവസം പദ്ധതി അവതരിപ്പിച്ചത്.
അംഗീകൃത ഐ.ആര്‍.സി.ടി.സി. ഏജന്റുമാര്‍ ബുക്ക് ചെയ്‌ത ഇ- ടിക്കറ്റുകള്‍ റദ്ദാക്കുമ്ബോഴും പൂര്‍ണമായും വെയ്‌റ്റിങ് ലിസ്‌റ്റുചെയ്‌ത ടിക്കറ്റുകള്‍ക്കുമാണ് ഒ.ടി.പി. അടിസ്‌ഥാനമാക്കിയുള്ള റീഫണ്ട് സിസ്‌റ്റം കൊണ്ടുവന്നിരിക്കുന്നത്‌ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് രജിസ്‌റ്റര്‍ ചെയ്‌ത മൊെബെല്‍ നമ്ബറില്‍ റീഫണ്ട് വിവരങ്ങളടങ്ങിയ എസ്.എം.എസും ഒ.ടി.പിയും ലഭിക്കും. ഈ ഒ.ടി.പി. ഏജന്റിനു െകെമാറണം.
കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോഴും ഇതു തന്നെയാണു നടപടിക്രമം. അതിനാല്‍ നമ്ബറുകള്‍ ഏജന്റ്‌മാര്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നു ഉപയോക്‌താക്കള്‍ ഉറപ്പുവരുത്തണം.
Post Your Comments