ന്യൂഡല്‍ഹി: ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയാൻ മോദി സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അഭിരുചി അവരേക്കൂടാതെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നേരത്തെ മനസിലാക്കുകയെന്നാണ് പദ്ധതിയുടെ ലക്ഷ്യം. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍ഡി) കൂടി സഹകരണത്തോടെയാണ് തമന്ന നടപ്പാക്കുന്നത്.
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങും(എന്‍സിആര്‍ടി) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനും(സിബിഎസ്ഇ) സംയുക്തമായാണ് ‘തമന്ന’ എന്ന അഭരുചി പരീക്ഷ അവതരിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന 17,000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സിബിഎസ്ഇ പരീക്ഷാണാടിസ്ഥാനത്തില്‍ അഭിരുചി പരീക്ഷ നടത്തിയിരുന്നു.
തമന്നയിലൂടെ ലാംഗ്വേജ് ആപ്റ്റിറ്റിയൂഡ്(എല്‍എ), അബ്‌സ്ട്രാക്റ്റ് റീസണിംഗ്(എആര്‍), വെര്‍ബല്‍ റീസണിംഗ്(വിആര്‍),മെക്കാനിക്കല്‍ റീസണിംഗ്(എംആര്‍), ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ്(എന്‍എ), സ്‌പേഷ്യല്‍ ആപ്റ്റിറ്റിയൂഡ്(എസ്എ), പെര്‍സെപ്ച്വല്‍ ആപ്റ്റിറ്റിയൂഡ്(പിഎ) എന്നി ഏഴ് വ്യത്യസ്ത അഭിരുചികളാണ് പരിശോധിക്കുക.
Post Your Comments