Latest NewsKeralaNews

സിപിഐ നേതാക്കളെ വനത്തിലേക്ക് കൊണ്ടു പോകണമെന്ന സെൻകുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി കാനം രാജേന്ദ്രൻ

കോഴിക്കോട്: തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സി.പി.ഐ നേതാക്കളെക്കൂടി വനത്തിലേക്കു കൊണ്ടു പോകണമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരിഹാസത്തിന് പരിഹാസവുമായി കാനം. മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അലക്സ്പോള്‍ മേനോനെ ഛത്തീസ്ഗഢില്‍ പിടിച്ചു കൊണ്ട് പോയപ്പോള്‍ ആരാണ് പോയി മോചിപ്പിച്ചതെന്നും കാനം ചോദിക്കുകയുണ്ടായി. ആ ഘോരവനത്തില്‍പോയി അദ്ദേഹത്തെ രക്ഷിക്കാന്‍ മുന്‍കൈ എടുത്തത് ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയകൗണ്‍സില്‍ അംഗമായ മനീഷ് കുഞ്ചാമാണെന്നും കാനം കൂട്ടിച്ചേർത്തു.

Read also: കീഴടങ്ങാമെന്ന് അവര്‍ സമ്മതിച്ചിരുന്നു, ആക്രമിക്കാനുള്ള ആരോഗ്യം മണിവാസകത്തിന് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ആദിവാസി നേതാവ് ശിവാനി

മനീഷ് കുഞ്ചാമിന് മാത്രമെ അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് പഴയ ഐഎഎസ് ഉദ്യോഗസ്ഥനായ ബി ഡി ശര്‍മ സര്‍ക്കാരിനോട് പറഞ്ഞെന്നും അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കാനം വ്യക്തമാക്കി. അദ്ദേഹത്തിന്റെ കൈയ്യിലും തങ്ങളുടെ കൈയ്യിലുമുള്ളത് ഒരേ കാര്‍ഡ് തന്നെയാണെന്ന് സെന്‍കുമാര്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കാനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button