ഹൈദരാബാദ്: ഡെങ്കിപ്പനി ബാധിച്ച് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരിച്ചതോടെ നാടിനെ കണ്ണീരിലാഴ്ത്തി പിഞ്ചുകുഞ്ഞ്. സെക്കന്തരാബാദിലെ മഞ്ജേരിയയിലാണ് സംഭവം.15 ദിവസത്തിനിടെയാണ് കുടുംബത്തിലെ നാല് പേര്‍ മരിച്ചുത്. മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതാകട്ടെ നവജാത ശിശുമാത്രം. കുഞ്ഞിന്റെ അമ്മ സോണിയ(28) ആണ് അവസാനം മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചിരുന്ന ഇവര്‍ ചൊവ്വാഴ്ച പ്രസവത്തിന് ശേഷം ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ALSO READ: 900ല്‍ അധികം കുട്ടികള്‍ എച്ച്‌ഐവി ബാധിതര്‍; ഞെട്ടിത്തരിച്ച് ഒരു നഗരം
സോണിയയുടെ ഭര്‍ത്താവ് രാജഗട്ടുവിനാണ് ആദ്യം ഡെങ്കിപ്പനി ബാധിക്കുന്നത്. ഇദ്ദേഹം ഒക്ടോബര്‍ 16നാണ് മരിക്കുന്നത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നു രാജഗട്ടു. ഡെങ്കിപ്പനി ബാധിച്ച രാജഗട്ടുവിനെ ആദ്യം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കരിം നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയാണ് ഇയാള്‍ മരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം രാജഗട്ടുവിന്റെ അച്ഛന്‍ രംഗയ്യയയും ഡെങ്കിബാധിച്ച് മരിച്ചു. ദീപാവലി ദിനത്തിലാണ് സോണിയയുടെയും രാജഗട്ടുവിന്റെയും മകള്‍ ശ്രീ വര്‍ഷിണിയും(6) ഡെങ്കി ബാധിച്ച് മരണത്തിന് കീഴടങ്ങി.
സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തെലങ്കാന സര്‍ക്കാറിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ജനുവരിയില്‍ 85 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഇപ്പോള്‍ എങ്ങനെ 3800 പേര്‍ക്കായി എന്നും കോടതി ചോദിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 50ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
Post Your Comments