ലാഹോര്‍: പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചതായി സ്ഥിരീകരണം. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച് ഐ വി ബാധിതരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ശിശുരോഗ വിദഗ്ദനായ ഡോ. മുസാഫര്‍ ഘംഗ്രോയാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍.ഡോക്ടറുടെ വഞ്ചനാപരമായ സമീപനമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് ഇത്രയധികം കുട്ടികളെ തള്ളി വിട്ടത്. അണുബാധയുള്ള സിറിഞ്ചുകള്‍ ഈ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് ഇത്രയധികം കുട്ടികള്‍ എച്ച് ഐ വി ബാധിതരായത്.
അഞ്ഞൂറോളം കുട്ടികളില്‍ ഈ വര്‍ഷം ആദ്യം എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, 1100 കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഈ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ 900 കുട്ടികളില്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഘംഗ്രോ മറ്റുള്ളവരില്‍ ഉപയോഗിച്ച് അണുബാധയേറ്റ സിറിഞ്ചുകള്‍ കുട്ടികളെ ചികിത്സിക്കുമ്പോള്‍ ഉപയോഗിക്കുകയായിരുന്നു.
നൂറു കണക്കിന് പേര്‍ക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഡോ. ഘംഗ്രോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പൊതുആശുപത്രിയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
Post Your Comments