Latest NewsNewsIndia

പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ

ഹൈദരാബാദ്: പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിൽ. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഒരു ഓട്ടോറിക്ഷ ഡ്രൈവറിന്റെ ഇടപെടൽ മൂലമാണ് കുട്ടി രക്ഷപെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് ഒരു കുഴി എടുക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവര്‍ ഉടന്‍ പോലീസിനെ അറിയിച്ചു.ലത്ത് എത്തിയ പോലീസ് പ്രതികളോട് കാര്യം തിരക്കിയപ്പോള്‍ പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയാണെന്നാണ് മറുപടി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ജീവനുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Read also: ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പെണ്‍ കുഞ്ഞിനെയാണ് പ്രതികള്‍ ജീവനോടെ കുഴിച്ചിടാന്‍ ശ്രമിച്ചതെന്നും സംഭവം ശിശുഹത്യയുമായി ബന്ധപ്പെട്ട കേസാണെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെന്നും സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button