KeralaLatest NewsIndia

അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല., വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് ​ഗോത്രമഹാസഭ

വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നവം‌ബര്‍ പതിനാറിന് അട്ടപ്പള്ളത്തേക്ക് പ്രതിഷേധ മാ‌ര്‍ച്ച്‌ നടത്തുമെന്നും അദ്ദേഹം അറിയിച്ചു

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച്‌ ആ​ദിവാസി ​ഗോത്രമഹാസഭ.അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നും ​ഗോത്രമഹാസഭാ നേതാവ് എം ​ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.

വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നവം‌ബര്‍ പതിനാറിന് അട്ടപ്പള്ളത്തേക്ക് പ്രതിഷേധ മാ‌ര്‍ച്ച്‌ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാ‌ര്‍ട്ടികളുടെയും സംഘടനകളുടെയും മനുഷ്യാവകാശ പ്രവ‌ര്‍ത്തരുടെയും പ്രതിഷേധം തുടരുകയാണ്. സ‌ര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കേസില്‍ ഇനി സിബിഐ വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

വാളയാര്‍ കേസ്; കൊലപാതകമാണെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്തിന്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘവും ഒരേ പോലെ പ്രതിരോധത്തിലാണ്. കൊലപാതകമെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടും കൊലപാതകത്തിന്റെ സാധ്യത പോലും പരിഗണിച്ചില്ലെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ന് പുറത്തു വന്നിരുന്നു. കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button