പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ജാമിയത്ത് ഉലമ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) ആസാദി മാര്‍ച്ച് നടത്തുന്നു. ഒക്ടോബര്‍ 27ന് കറാച്ചിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ചൊവ്വാഴ്ച മൂന്നാം ദിവസത്തിലെത്തി.ആസാദി മാര്‍ച്ചിനെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് (എന്‍), അവാമി നാഷണല്‍ പാര്‍ട്ടി , മറ്റ് ചെറിയ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയ്ക്കുന്നുണ്ട്. നിരവധി സംഘടനാ നേതാക്കളും, തൊഴിലാളികളും പ്രതിഷേധിക്കുന്നുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളും സൈന്യവും ഇമ്രാനെതിരെ തിരിഞ്ഞതായാണ് സൂചന. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി പാക്കിസ്ഥാനില്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെ രാജ്യവ്യാപകപ്രക്ഷോഭം ആണ് നടക്കുന്നത്. ‘യുദ്ധം പ്രഖ്യാപിച്ചു, ഇപ്പോള്‍ പിന്മാറാന്‍ കഴിയില്ല. ഞങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ഭരണ ഘടന സംരക്ഷിക്കണം. നിലവിലുളള സര്‍ക്കാര്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നുവെന്ന് ‘ജെയുഐഎഫ് മേധാവി മൗലൗന ഫസ്ലൂര്‍ പറഞ്ഞു.
ഇമ്രാന്‍ഖാന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു,തകര്‍ന്ന സമ്പദ് വ്യവസ്ഥയുളള ഒരു രാജ്യത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്നും ഫസ്ലൂര്‍ ആരോപിച്ചു.പിപിപിയെയും പിഎംഎല്‍എന്നിനെയും തോല്‍പ്പിച്ച് ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തൊഹ് രീക് ഇ ഇന്‍സാഫ് അധികാരത്തിലേറിയത് സൈന്യത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സൈന്യവും ഇമ്രാന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ യാഥാര്‍ത്ഥ്യം കാണാതെ കശ്മീര്‍വിഷയത്തിലേക്ക് മാത്രം ശ്രദ്ധ തിരിക്കാനുളള ഇമ്രാന്റെ ശ്രമം സൈന്യത്തെയും പ്രതിപക്ഷ പാര്‍ട്ടികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.
Post Your Comments